STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 18th, 2022

‘തീവ്രവാദത്തിനായുള്ള ഫണ്ടിംഗിനെ ശക്തമായി നേരിടും’; ഭീകരതയുടെ പല മുഖങ്ങള്‍ ഇന്ത്യ നേരിട്ടിട്ടുണ്ടെന്ന് മോദി

Share This
Tags

ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങിനെ ഇന്ത്യ ഗൗരവത്തോടെ നേരിടാന്‍ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ പല മുഖങ്ങള്‍ ഇന്ത്യ നേരിട്ടിട്ടുണ്ട്. എല്ലാ ഭീകരാക്രമണങ്ങളും ഒരേ രോഷവും നടപടിയും അര്‍ഹിക്കുന്നു. ഭീകരതയെ തകര്‍ക്കുന്നതിന് ഒന്നിച്ചുള്ള ശ്രമം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.പതിറ്റാണ്ടുകളായി, ഭീകരവാദം, വ്യത്യസ്ത പേരുകളിലും രൂപങ്ങളിലും, ഇന്ത്യയെ വേദനിപ്പിക്കാന്‍ ശ്രമിച്ചു. വിലപ്പെട്ട ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു, പക്ഷേ നമ്മള്‍ തീവ്രവാദത്തിനെതിരെ ധീരമായി പോരാടി. ഒരു ആക്രമണം പോലും ഒന്നിലധികം ആയി കണക്കാക്കുന്നു. നഷ്ടപ്പെട്ട ഒരു ജീവന് പോലും നിരവധി ജീവനുകളുടെ വിലയുണ്ട്. അതിനാല്‍, തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല’, മോദി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>