പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പർജൻ കുമാർ ദക്ഷിണ മേഖല ഐജി; ഹർഷിത അട്ടല്ലൂരി വിജിലൻസ് ചുമതല
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിന് ദക്ഷിണമേഖല ഐ.ജി ആയി പുതിയ നിയമനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ആയിരിക്കും. രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും.അതേസമയം അഞ്ച് ഐ.ജിമാർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ടി വിക്രമിനെ സൈബർ സുരക്ഷാ വിഭാഗം എഡിജിപിയായി നിയമിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ (സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടർ), എച്ച്.വെങ്കിടേഷ് (ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി), അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി.












