STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Dec 29th, 2022

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്: രേഖകളും ഫോണുകളും പിടിച്ചെടുത്തു

Share This
Tags

നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. എന്‍ഐഎ ബാംഗ്ലൂരൂ, ഡല്‍ഹി യൂണിറ്റുകളും കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ പരിശോധന നടക്കുന്നത് എറണാകുളം റൂറലിലാണ്. എറണാകുളത്ത് 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. പിഎഫ്ഐ നിരോധനത്തിന്റെ തുടര്‍ച്ചയായാണ് റൈഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. പുലർച്ചെ 2 മണിയോടെയാണ് എൻഐഎ സംഘം എത്തിയത്. NIA DYSP ആർ.കെ. പാണ്ടെയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പരിശോധനകൾ നടക്കുന്നത്. നവാസ് തോന്നക്കൽ സുൽഫി വിതുര പള്ളിക്കൽ ഫസൽ എന്നീ നേതാക്കളുടെ വീടുകളിലാണ് തിരുവനന്തപുരത്ത് റെയ്ഡ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>