STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Feb 7th, 2023

ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം താമസിച്ചത് റിസോർട്ടിൽ, ചെലവ് 38 ലക്ഷം’; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്

Share This
Tags

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ്. കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്ത ജെറോമിന്റെ വിശദീകരണം. വ്യക്തിപരമായ കാര്യമാണ് ഇതെന്നും മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു. കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം ചിന്താ ജെറോം താമസിച്ചുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>