ഭാരതത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിൽ ആർഎസ്എസിന് മുഖ്യ പങ്ക്. ആർഎസ്എസിൻ്റെ ആയുധപൂജ ഉദ്ഘാടനം ചെയ്ത് ഗായകൻ ശങ്കർ മഹാദേവൻ,
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ദിനത്തോട് അനുബന്ധിച്ച് സ്ഥാപക ദിനവും ആയുധപൂജയുടെ ഉദ്ഘാടനം നിർവഹിച്ച ശങ്കർ മഹാദേവൻ . നാഗ്പൂരിലെ രേഷിംബാഗ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ് സംഘ ചാലക് മോഹൻ ഭഗവത് സംസാരിച്ചു. ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ പ്രധാന രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് മഹനീയ സ്ഥാനമാണ് ഇപ്പോഴുള്ളതൊന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളാണ് നമ്മുടെ കായികതാരങ്ങൾ നേടിയെടുത്തത്. നമ്മുടെ രാജ്യം എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി പത്താം സ്ഥാനത്തായിരുന്ന രാജ്യം ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. സാങ്കേതികവിദ്യയിലും കൃഷിയിലും മറ്റു പ്രധാനപ്പെട്ട മേഖലകളിലും നാം ദിനംപ്രതി മുന്നേറുകയാണെന്നും മോഹൻ ഭഗവത് വ്യക്തമാക്കി. നമ്മുടെ രാജ്യം വളരെയധികം വൈവിധ്യപൂർണ്ണമാണ്. അതേസമയം നാനാത്വത്തിൽ ഏകത്വം ഏതു രീതിയിൽ പ്രാവർത്തികമാകും എന്നുള്ളതിന് അടിസ്ഥാനം ഒന്നുമില്ല. മതഭ്രാന്ത് സ്ഥായിയായ ഭ്രാന്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. അതിനൊരു പരിഹാരവും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തെ പരാമർശിക്കുമ്പോഴായിരുന്നു ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്.












