കെ ബി ഗണേഷ് കുമാറിന് തിരിച്ചടി;
സോളാര്‍ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്ട്രേറ്റ് കോടതിക്ക് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി.
”ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണം. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഗണേഷ് നിരപരാധി എങ്കില്‍ അതും തെളിയിക്കപ്പെടണം,”എന്നും കോടതി വ്യക്തമാക്കി.
ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ആരോപണങ്ങള്‍ തെറ്റെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നുംകോടതി വ്യക്തമാക്കി.












