STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 28th, 2023

NCERT പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്ക് പകരം ഇനി’ഭാരതം’; പേര് മാറ്റത്തിന് ശുപാർശ നൽകി NCERT

Share This
Tags

NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ. പാഠപുസ്തകത്തിലെ പേര് മാറ്റത്തിന് ശുപാർശ മാത്രമാണെന്നും ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ന്യൂസ് 18 നോട് പറഞ്ഞു. പാനലിൽ നിന്നുള്ള ശുപാർശയാണ് ഇപ്പോൾ ലഭിച്ചത്. മാസങ്ങൾക്കുമുമ്പാണ് ഈ നിർദേശം പാനൽ മുന്നോട്ടുവെച്ചത്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തോടെയാണ് പേര് മാറ്റ ചർച്ചകൾ സജീവമായത്. രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് അയച്ച ഔദ്യോഗിക കത്തില്‍ ‘ഇന്ത്യയുടെ പ്രസിഡന്റ് ‘ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് പരാമര്‍ശിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>