കളമശ്ശേരി സ്ഫോടനവുമായി ബന്ധപെട്ടു മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും .
കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. ഇതിനായി പാർട്ടി പ്രതിനിധികളേയും യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്.
വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. സമൂഹമാദ്ധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും.












