ഇന്ത്യ- ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ മൂന്ന് വികസന പദ്ധതികൾ സംയുക്തമായി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് സംയുക്തമായി മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി ഇന്നലെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ത്രിപുരയിലെ നിശ്ചിന്താപൂരിനെയും ബംഗ്ലാദേശിലെ ഗംഗാസാഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പാത ഈ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ 65 കിലോമീറ്റർ ദൈർഘ്യമുള്ള ഖുൽന- മോംഗ്ല തുറമുഖ റെയിൽ പാതയും ബംഗ്ലാദേശിലെ രാംപാലിലെ മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റുമാണ് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്ത മറ്റ് രണ്ട് പദ്ധതികൾ.












