ബറോസ് ഉടൻ . വമ്പൻ അപ്ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബറോസിന്റെ ഓരോ അപ്ഡേറ്റിനുമായി കാത്തിരിക്കുകയാണ് ആരാധകർ.2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്ക് ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് എത്തുമെന്നാണ് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർത്ത സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്












