STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Nov 4th, 2023

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരൻ, ശിക്ഷ ഒൻപതിന്

Share This
Tags

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ എന്ന് കോടതി . പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വ്യക്തമാക്കി. ശിക്ഷ ഒൻപതിന് പ്രഖ്യാപിക്കും.വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.ഇന്ന് രാവിലെ ഒൻപതോടെയാ് ആലുവ സബ് ജയിലില്‍ നിന്ന് അസ്ഫാഖ് ആലമിനെ എറണാകുളം പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയത്. കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. അസ്ഫാക് ആലമിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും പോലീസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില് നിന്നാണ് അഞ്ചുവയസുകാരിയെ പ്രതി കൂട്ടികൊണ്ടുപോയത്. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>