ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടക്കവേ മാവോയിസ്റ്റ് ആക്രമണം; മിസോറാം ശാന്തം, വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഛത്തീസ്ഗഢ്, മിസോറാം നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഛത്തീസ്ഗഢില്‍ 22.97 ശതമാനം പോളിങ് രേഖപ്പെടുത്തി. 26.43 ശതമാനമാണ് മിസോറാമില്‍ ഇതുവരെ രേഖപ്പെടുത്തിയത്. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മിസോറാമില്‍ ഒറ്റ ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലെ, നക്‌സല്‍ ബാധിത മേഖലകള്‍ അടക്കം 20 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഢിലെ സുക്മയില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോബ്രാ ബറ്റാലിയന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പില്‍ നിന്ന് എലംഗുണ്ട ഗ്രാമത്തിലേക്ക് പോയ സൈനിക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ സൈനികന്‍ ചവിട്ടുകയായിരുന്നു.












