കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ’; ഇ.പി.ജയരാജൻ
ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും മുന്നിലാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒരാളും ആത്മഹത്യ ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് എല്‍ഡിഎഫ് സർക്കാർ എന്നു അദ്ദേഹം പറഞ്ഞു.
‘വായ്പയുമായി ബന്ധപ്പെട്ട സിബിൽ സ്കോറാണ് നെൽക്കർഷകൻ പ്രസാദിനു ബാങ്ക് വായ്പ നിഷേധിക്കാനിടയാക്കിയത്. കർഷകവിരുദ്ധമായ ഇത്തരം നിയമവും നിബന്ധനയുമുണ്ടാക്കിയതു കേന്ദ്രസർക്കാരാണ്. കർഷകർക്കു കാലതാമസമില്ലാതെ പണം നൽകാനാണ് പാഡി റസീറ്റ് ഷീറ്റ്. 2021–22ലെ തുക പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടച്ചിട്ടുണ്ട്. 2022–23ലെ വായ്പത്തുകയുടെ തിരിച്ചടവു നടക്കുകയാണ്.












