ഭക്ഷണസാധനങ്ങളിൽ ജീവനുള്ള എലി ഓടി കളിക്കുന്നു . ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി.
ഭക്ഷണസാധനങ്ങളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി. ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനാണ് അടച്ചുപൂട്ടിയത്. എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്. ആശുപത്രി കാന്റീനുകളിലൊന്നിൽ ഭക്ഷണം കഴിക്കാൻ പോയ ഒരു രോഗിയുടെ ബന്ധു, ഗ്ലാസ് സ്റ്റോറേജ് ബോക്സിലെ ഭക്ഷണസാധനങ്ങളിലൂടെ എലി ഓടുന്നത് കണ്ടതോടെയാണ് സംഭവം മൊബൈലിൽ പകർത്തിയത്. വിഷയം വിവാദമായപ്പോൾ ഭക്ഷണം പഴകിയതാണെന്നും ആളുകൾക്ക് നൽകില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ നടപടിയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രി ഡീൻ ഡോ.പി ബാലാജി കാന്റീന് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.












