STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 16th, 2023

ശബരിമല ഡ്യൂട്ടിയ്ക്ക് പോയ ഫയർഫോഴ്സ് ബസിന്‍റെ ടയറുകൾ ഊരിത്തെറിച്ചു;

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം ഉണ്ടായത്. പുറകിൽ ഇടത് വശത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. അതിനു ശേഷം 200 മീറ്ററോളം വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഊരിത്തെറിച്ചുപോയ ഒരു ടയർ കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാസംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും ഇല്ല. പകരം സംവിധാനം ഏർപ്പെടുത്തി ഉദ്യോഗസ്ഥരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്ന് അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>