വ്യാജ ID കാർഡ് കേസിൽ പിടിയിലായവരെല്ലാം രാഹുൽ മാങ്കൂട്ടത്തലിന്റെ വിശ്വസ്തർ; കണ്ടെടുത്തത് 24 കാർഡുകൾ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തത് 24 വ്യാജ തിരിച്ചറിയൽ കാർഡ്. അറസ്റ്റിലായ അഭി വിക്രമൻ, ബിനിൽ എന്നിവരുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമാണ് കാർഡ് കണ്ടെടുത്തത്. വ്യാജ കാർഡുകൾ പരസ്പരം കൈമാറിയതിനും തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു.പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർ നടപടിയുണ്ടാകും. കേസിൽ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.കേസിൽ ഇതുവരെ പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.












