യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വ്യാജ ഐ ഡി കാർഡ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാർഡ് തയ്യാറാക്കിയത് എ ഗ്രൂപ്പിലെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ പരാമർശം.അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് വ്യാജ കാർഡുകൾ നിർമിച്ചത്. എന്നാൽ കാർഡുകൾ ആദ്യം പ്രചരിച്ചത് കാസർഗോഡ് സ്വദേശി ടോമിൻ മാത്യുവിന്റെ ഫോണിൽ നിന്നാണ്. തൃക്കരിപ്പൂർ സ്വദേശിയായ ആയ ഇയാൾ ഒളിവിലാണ്.












