STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 24th, 2023

റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തു; പെര്‍മിറ്റ് ലംഘനത്തിന് കേസ്

കേരള മോട്ടോര്‍ വാഹനവകുപ്പ് റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം തുടര്‍ച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിടിച്ചെടുത്ത ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി.വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്‍റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു.ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ ഏരുമേലിക്ക് സമീപവും ബസിന് 7,500 രൂപ പിഴചുമത്തിയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>