കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്സ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ഇ ഡിക്ക് മുന്നിൽ ഹാജരായി
കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരായ എം എം വർഗീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇ ഡി അന്വേഷണം നീളുന്നത്. ഇതിന്‍റെ ഭാഗമായാണ് എം എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ.












