STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 28th, 2023

108 തവണ കോമ്പസ് കൊണ്ട് കുത്തി; നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളുടെ ക്രൂര ആക്രമണം

ഇന്‍ഡോര്‍ : വഴക്കിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് കോമ്പസ് കൊണ്ട് 108 തവണ കുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിർദേശം നൽകി. നവംബര്‍ 24ന് ഇന്‍ഡോറിലുള്ള സ്വകാര്യ സ്‌കൂളില്‍ നടന്ന വഴക്കിനിടെയാണ് കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ പല്ലവി പോള്‍വാള്‍ പറഞ്ഞു.ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സിഡബ്ല്യൂസി കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കൗണ്‍സിലിങിന് വിധേയരാക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>