STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 29th, 2023

ലൈംഗികാതിക്രമ പരാതിയിൽ കാസർഗോഡ് കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനെതിരെ നടപടി. എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമ പരാതിയിലാണ് ഡോ. ഇഫ്തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്തു ഉത്തരവ് ഇറങ്ങിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് അടക്കം ഡോ. ഇഫ്തിഖര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്നാണ് പരാതി.എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് കോളേജ് അധികൃതർക്ക് പരാതി നല്‍കിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാർത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു. നവംബര്‍ 15 ന് നല്‍കിയ പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തു ഉത്തരവ് പുറത്തിറക്കിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>