കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് വിധി പറയും.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പറയുന്നത്. കേസിലെ 55 പ്രതികൾക്കും എതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയർത്തിയത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജിൽസ്, പി ആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.












