മലയാള സിനിമയിലെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്.












