STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

പ്രൊഫ ഡോ. എസ് ബിജോയ് നന്ദൻ കണ്ണൂർ വിസി ആയി ഇന്ന് ചുമതലയേൽക്കും

Share This
Tags

തിരുവനന്തപുരം: പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വൈസ് ചാൻസലർ ചുമതല. മറൈൻ ബയോളജി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. കണ്ണൂരിലേക്ക് പോകാൻ ബിജോയ് നന്ദന് ചാൻസലർ നിർദേശം നൽകി. രാജ്ഭവനിൽ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതല ഏറ്റെടുക്കും.കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചാൻസലർ. ചാൻസലർ വെറും റബർ സ്റ്റാംപ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരമാർശിച്ചിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>