STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി മാവേലിക്കരയില്‍ ഒന്നരവയസുകാരന്‍ മരിച്ചു

Share This
Tags

ആലപ്പുഴ മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു എന്നാണ് വിവരം. തൊണ്ടയില്‍ മുറുക്ക് കുടുങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിനെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.സംഭവം നടക്കുമ്പോള്‍ വൈഷ്ണവിന്‍റെ സഹോദരി വൈഗയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>