STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

തിരുവനന്തപുരം-എറണാകുളം പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടും; അടുത്തവർഷത്തോടെ 110 കിലോമീറ്ററാക്കുമെന്ന് റെയിൽവേ

കൊല്ലം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി റെയിൽവേ. അടുത്തവർഷത്തോടെ തിരുവനന്തപുരം-എറണാകുളം പാതയിൽ ഉയർന്ന വേഗം 110 കിലോമീറ്ററാക്കുമെന്ന് റെയിൽവെ വ്യക്തമാക്കി. ഇതിന് മുന്നോടിയായി ട്രാക്കുകളുടെ നവീകരണവും വളവുകൾ നിവർത്തുകയും ചെയ്യുന്ന പ്രവർത്തികൾ നടന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു. സെപ്‌റ്റംബറിൽ തുടങ്ങിയ ജോലികൾ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്‌, എറണാകുളം സൗത്ത്‌-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്ഷനിലെയും ട്രാക്കിലെ ചെറുവളവുകൾ നിവർത്തുന്ന ജോലികളാണ്‌ ഇപ്പോൾ നടക്കുന്നത്‌. 40 സെന്‍റിമീറ്റർ മുതൽ ഒരു മീറ്റർ വരെയുള്ള വളവുകളാണ് ഇപ്പോൾ നിവർത്തുന്നത്. നിലവിൽ മണിക്കൂറിൽ 90 കിലോമീറ്ററാണ് ഈ മൂന്ന് സെക്ഷനുകളിലെയും പരമാവധി വേഗം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>