ആഗോള കാലാവസ്ഥാ ഉച്ചകോടികു ദുബായിൽ തുടക്കം.
ദുബായ്: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ ‘കോപ് 28’ യുഎഇയിൽ ആരംഭിച്ചു. ഉച്ചകോടിയുടെ ആദ്യദിവസം തന്നെ നഷ്ടപരിഹാര ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കരടു നിർദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ വികസിത രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും ഈ ഫണ്ട് ലോകബാങ്ക് കൈകാര്യം ചെയ്യണം എന്നുമാണ് നിർദേശത്തിൽ പറയുന്നത്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നേരിടുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്കായുള്ള നഷ്ടപരിഹാര ഫണ്ടിന്റെ കാര്യത്തില്‍ കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിലാണ് ധാരണയായത്.












