കനകക്കുന്നിൽ ചന്ദ്രനിറങ്ങും
കനകക്കുന്നിൽ ചന്ദ്രനിറങ്ങും. ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ ആദ്യമായി കേരളത്തിലെത്തുകയാണ്. ആർട്ടിസ്റ്റ് ലൂക് ജെറം ഇകഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിൻ്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ഏതാണ്ട് മൂന്നുനില കെട്ടിടത്തിൻ്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ പ്രദർശിപ്പിക്കുന്നത്. ഒരൊറ്റ രാത്രി മാത്രമാണ് പ്രദർശനം. ഈ പ്രദർശനം തികച്ചും സൗജന്യമാണെന്ന് അധികൃതർ അറിയിച്ചു. യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.