ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും എന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഡിസംബർ 13നോ അതിന് മുൻപായോ ആക്രമിക്കു. രാജ്യ അതീവ ജാഗൃതയിൽ.
ന്യൂഡൽഹി: ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2001ൽ ലഷ്‌കർ, ജെയ്ഷ് ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനം കൂടിയാണ് ഡിസംബർ 13.പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിന്റെ ചിത്രവും, അതോടൊപ്പം പന്നൂനിന്റെ ചിത്രവുമുള്ള പോസ്റ്ററും ഈ വീഡിയോയിൽ കാണാം. ഡൽഹി ഖാലിസ്ഥാനാക്കി മാറ്റുമെന്നാണ് ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തന്നെ കൊല്ലാൻ ഇന്ത്യൻ ഏജൻസികൾ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും, ഡിസംബർ 13നോ അതിന് മുൻപായോ പാർലമെന്റ് ആക്രമിക്കുമെന്നും ആണ് ഇയാൾ വീഡിയോ സന്ദേശത്തിൽ പറയുന്നത്.