ബൈജൂസിനെതിരെ ബിസിസിഐ രംഗത്ത്.കോടികളുടെ വീഴ്ച വരുത്തി
എഡുടെക് കമ്പനിയായ ബൈജൂസിനെതിരെ ആരോപണവുമായി ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായ ബൈജൂസ് കരാറിനിടെ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ബിസിസിഐ പറയുന്നത്. സ്പോൺസർഷിപ്പ് തുകയായ 158 കോടി രൂപ നൽകുന്നതിൽ ബൈജൂസ് വീഴ്ച വരുത്തിയതായി ബിസിസിഐ അറിയിച്ചു. വീഴ്ച ചൂണ്ടിക്കാട്ടി ബിസിസിഐ ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു. കേസിൽ മറുപടി നൽകാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ബൈജൂസിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.സെപ്റ്റംബർ എട്ടിന് കേസ് ഫയൽ ചെയ്തിരുന്നെങ്കിലും നവംബർ 15നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. . നവംബർ 28നാണ് ബിസിസിഐയും ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിന്റെ വാദം നിശ്ചയിച്ചിരുന്നത്. ഡിസംബർ 22ന് കേസിൽ വീണ്ടും വാദം കേൾക്കുമെന്നാണ് വിവരം.