കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചെന്നൈ: കേന്ദ്ര പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച കശാപ്പിനുവേണ്ടി കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത്തരം ഒരു വിജ്ഞാപനം ഇറക്കാനുള്ള സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒരു മാസത്തിനുള്ളില്‍ ഇത്തരം വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഈ നടപടി സ്റ്റേ ചെയ്തത്. ഭക്ഷണം ജനങ്ങളുടെ പ്രാഥമിക ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.













