STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, May 31st, 2017

പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപനം നടത്തണം: രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Share This
Tags

ജയ്പൂര്‍:  രാജസ്ഥാന്‍ ഹൈക്കോടതി, പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു.  ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷയാണുള്ളത്.  എന്നാല്‍ അതിനി ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെടുന്നു.

     കന്നുകാലികളെ സംരക്ഷിച്ചു പരിപാലിക്കുന്ന കേന്ദ്രങ്ങളില്‍ കന്നുകാലികളുടെ അവസ്ഥ വളരെ  പരിതാപകരമാണെന്നും ഇതില്‍ ഇടപെടണമെന്നുമുള്ള ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരുനിര്‍ദ്ദേശം കൂടി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വെച്ചത്.  രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം വന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ രാജ്യത്തുടനീളം  പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>