പണം ഉണ്ടാക്കേണ്ട സ്ഥാപനമല്ല കെ എസ് ആര് ടി സി മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട സ്ഥാപനമാണ് – ഗതാഗത മന്ത്രി തോമസ് ചാണ്ടി.
കുവൈത്ത്: പണമുണ്ടാക്കുന്ന സ്ഥാപനമല്ല മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട ഒരു പൊതു സ്ഥാപനമാണ് കെ.എസ്.ആര്.ടി.സിയെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. കേരളത്തിലെപോലെ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നിലനില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ പ്രവാസികള്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ലാഭത്തില്‍ പ്രവര്‍ത്തിച്ച് പണമുണ്ടാക്കുന്ന സ്ഥാപനമല്ല കെ.എസ്.ആര്.ടി.സിയെന്നും, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കെ.എസ്.ആര്.ടി.സിയെ കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകളെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിയുടെ കാര്യത്തില്‍ കേരളം പോലെ മറ്റൊരു സംസ്ഥാനവും ഇല്ലെന്നും, ‘തനിക്ക് എന്തുകിട്ടും’ എന്നു മാത്രമാണ് ഉദ്യോഗസ്ഥരുടെ ചിന്തയെന്നും മന്ത്രി ആരോപിച്ചു. വരുമാനം കുറഞ്ഞ, 10,000 രൂപയ്ക്ക് താഴെ വരുമാനമുള്ള റൂട്ടുകള്‍ നിര്‍ത്തലാക്കാനുള്ള മുന്‍മന്ത്രിയുടെ തീരുമാനത്തെ റദ്ദാക്കിയതായും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.













