മന്ത്രിയുടെയും, എംപിയുടെയും എംഎല്‍എമാരുടെയും മക്കളും ചെറുമക്കളും സര്‍ക്കാര്‍ സ്കൂളുകളില്‍.
കോഴിക്കോട്: സര്‍ക്കാര്‍ സ്കൂളുകള്‍ പഠനമികവില്‍ മുന്നിട്ടു നില്ക്കുന്നു വെന്നതിന്റെ തെളിവിനായി മന്ത്രിയുടെയും എംപിയുടെയും എംഎല്‍എമാരുടെയും മക്കളെയും ചെറുമക്കളെയും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിച്ചു.
മന്ത്രി ടി.പി രാമകൃഷ്ണനാണ് തന്റെ ചെറുമക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തത്. എംബി രാജേഷ് എംപി, എംഎല്‍എമാരായ ടിവി രാജേഷ്, വിടി ബല്‍റാം എന്നിവര്‍ തങ്ങളുടെ മക്കളെയും ഗവണ്മെന്റ് സ്കൂളുകളില്‍ ചേര്‍ത്ത് മാതൃകകാട്ടി.
തന്റെ രണ്ടു മക്കളെയും അണ് എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കാനായച്ചതില് തനിയ്ക്ക് അഭിമാനമുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. കയലിയാട്ട് എല്‍പി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.













