ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ പരസ്യപ്പോര്: സുരക്ഷാ ജീവനക്കാരനെ മാറ്റില്ലെന്ന ഉറച്ച തീരുമാനത്തില്‍ സെന്‍കുമാര്‍.
തിരുവനന്തപുരം: നാളുകളായി, ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരസ്യപ്പോരിന്‍റെ തലത്തില്‍ വരെയെത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ മാറ്റാനുദ്ദേശിച്ച, സെന്‍കുമാറിന്‍റെ വിശ്വസ്തനായ ഗ്രേഡ് എഎസ്ഐ അനില്‍ക്കുമാറിനെ മാറ്റില്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡിജിപി. എഎസ്ഐയെ മാതൃയൂണിറ്റിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന നിര്‍ദ്ദേശത്തെയാണ് ഡിജിപി തള്ളിക്കളഞ്ഞത്.
തന്‍റെ സുരക്ഷാ ജീവനക്കാരനെ മാറ്റിയതില്‍ വ്യക്തതതേടി ആഭ്യന്തര വകുപ്പിന് സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നെങ്കിലും ആ കത്ത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. മാത്രമല്ല എഎസ്ഐ മാറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് വീണ്ടും ഇന്നു കത്ത് നല്‍കുന്നതാണ്.
നിയമ വിരുദ്ധമായിട്ടാണ് അനില്‍ കുമാറിനെ നിയമിച്ച തെന്ന്‍ വകുപ്പുതലത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എഎസ്ഐ മാറ്റുന്നത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയായിട്ടാണ് സെന്‍കുമാര്‍ പക്ഷക്കാര്‍ ആരോപിക്കുന്നത്. ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്.













