STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 5th, 2017

എഐഡിഎംകെ പാര്‍ട്ടി സെക്രട്ടറി വി.കെ ശശികലയ്ക്ക് ഒരു മാസത്തെ പരോള്‍.

Share This
Tags

   

ചെന്നൈ:  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. ഒരു മാസത്തെ പരോള്‍ ലഭിച്ചു ശശികല ഉടന്‍ പുറത്തു വരുമെന്നാണ് സൂചനകള്‍.  2017 ഫെബ്രുവരി 14 നാണ് ശശികലയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട്, ശിക്ഷറദ്ദാക്കിയ കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി മരവിപ്പിച്ചത്.  വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു ചെയ്തത്.

    ജയലളിതയുടെ മരണശേഷം, തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുപ്പു നടത്തിയ ശശികലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു കോടതിയുടെ ഉത്തരവ്.  അനന്തരവന്‍ ടിടിവി ദിനകരനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി ആര്‍ നഗറില്‍ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകണ്ടതിനാല്‍  തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തു.  കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ദിനകരന്‍ ശശികലയെ സന്ദര്‍ശിക്കുവാനിരിക്കെയാണ് ശശികലയ്ക്ക് പരോള്‍ ലഭിച്ചത്.

     ശശികലയുടെ പരോളുമായി ബന്ധപ്പെട്ട് തമിഴ്നാട് സെക്രട്ടറിയേറ്റില്‍ മന്ത്രിമാര്‍ അടിയന്തിരയോഗം ചേര്‍ന്നു.  ശശികലയുടെ മടങ്ങിവരവ് തമിഴ്നാട് രാഷ്ട്രീയത്തില്‍, വരും ദിവസങ്ങളില്‍ ഏറെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>