STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 6th, 2017

ബഹിരാകാശ ശാസ്ത്രരംഗത്ത് ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റ് പുതിയ വിജയ ചരിത്രം കുറിച്ചു.

Share This
Tags

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഫാറ്റ് ബോയ്‌ എന്നു വിളിപ്പേരുള്ള മാര്‍ക്ക്‌-3 ന്‍റെ ഉപഗ്രഹ വിക്ഷേപണം നൂറു ശതമാനവും വിജയകരമായി പൂര്‍ത്തികരിച്ചു.  ഇതുവരെ വിക്ഷേപണം നടത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 നെ റോക്കറ്റ് ഭ്രമണ പഥത്തില്‍ വിജയകരമായി എത്തിച്ചു.

       സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് 3136 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വിക്ഷേപിക്കാന്‍ സാധിച്ചത്.  ശ്രീഹരിക്കോട്ടയില്‍ നിന്നും വൈകിട്ട് 5.28ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 16.2 മിനിട്ടില്‍ ലക്ഷ്യത്തിലെത്തിച്ചേരുന്നത് കടുത്ത ആകാംക്ഷയോടെയാണ് രാജ്യം നോക്കി നിന്നത്.

     വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>