ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു.
ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമിലാണ് അതി ദാരുണമായ സംഭവം നടന്നത്. ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് ഒന്‍പത് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ടുപോയ യുവതിയാണ് ഓട്ടോയില്‍ വച്ച് കൂട്ട ബാലത്സംഗത്തിനിരയായത്. ഒട്ടോയിലുണ്ടായിരുന്ന മൂന്നുപേര്‍ യുവതിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ യുവതി അതിനെ എതിര്‍ക്കുകയും കുഞ്ഞ് കരയാന്‍ ആരംഭിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ അവര്‍ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം റോഡില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു.
ബലാത്സംഗത്തിനും കൊലപാതകകുറ്റത്തിനും പോലീസ് കേസെടുത്തു. യുവതിയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.













