STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 6th, 2017

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ കാക്കയും നായ്ക്കളും കൊത്തി വലിച്ച നിലയില്‍ കണ്ടെത്തി.

Share This
Tags

 

 

കോഴിക്കോട്:  മെഡിക്കല്‍കോളേജിലെ അനാട്ടമി ലാബില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തിനുശേഷം ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസമേഖലയിലാണ് കണ്ടെത്തിയത്.  ഇവ കാക്കകൊത്തിയും നായ്ക്കള്‍ കടിച്ചുവലിച്ചും ഉള്ള നിലയിലാണ് കാണപ്പെട്ടത്.  ഇന്നു കാലത്ത് മുതലാണ് ഈ മൃതദേഹങ്ങള്‍ ഈ നിലയില്‍ ഇവിടെ കാണപ്പെട്ടത്.

    വിദ്യാര്‍ത്ഥികളുടെ പഠനത്തിനുശേഷം മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്ക്കരിക്കുകയാണ് പതിവ്.  എന്നാല്‍ ഇവ ശാസ്ത്രീയമായി സംസ്ക്കരിച്ചിട്ടില്ല എന്ന്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.  വേണ്ടത്ര ശ്രദ്ധ മൃതദേഹം സംസ്ക്കരിക്കുന്നതില്‍ കാട്ടിയില്ലെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  സ്ഥലം എംഎല്‍എയും മറ്റു പ്രധാന വ്യക്തികളും സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി. 

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>