മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനുനേരെ വെടിവയ്പ് : വെടിയേറ്റ ഒരു കര്ഷകന് മരിച്ചു.
ന്യൂ ഡല്‍ഹി: മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവപ്പുണ്ടാക്കുകയും വെടിയേറ്റ ഒരു കര്ഷകന് മരിക്കുകയും ചെയ്തു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കു നേരെയാണ് വെടിവെപ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്.
സമരം നടത്തുന്ന കര്‍ഷകര്‍ ഒരു തുണിക്കടയ്ക്ക് തീവയ്ക്കുകയും മറ്റു കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. കൂടാതെ റെയില്‍വേ ട്രാക്കുകളും ഇവര്‍ തകര്‍ത്തു. ഇതേ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനുവേണ്ടി വില സ്ഥിരതാ ഫണ്ട് രൂപവത്ക്കരിക്കുമെന്നും മുഖ്യമന്ത്രി ചൗഹാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡോര്‍ ഉജ്ജൂയില്, ദേവാസ് എന്നിവിടങ്ങളില്‍ ഇന്റര്‍ നെറ്റ് സര്‍വ്വീസ് നിര്‍ത്തിവച്ചു.













