STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 7th, 2017

പാതയോരത്തെ മദ്യശാലകള്‍ തുറക്കരുത്: ഹൈക്കോടതി.

Share This
Tags

കൊച്ചി:  പാതയോരത്തുള്ള മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഇവ തുറക്കരുതെന്ന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.  ദേശീയ പാതയാണിതെന്ന്‍ മന്ത്രിയ്ക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനു ബാറുകള്‍ തുറക്കുന്നുവെന്ന് കോടതി രൂക്ഷമായി വിമര്‍ശിക്കുന്നു.

    ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി കോടതി ഉത്തരവിട്ടിട്ടില്ലയെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ദേശീയ പാതയാണോ അല്ലയോയെന്നു പരിശോധിച്ചതിനുശേഷം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുവെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

    കോടതിയുടെ  ചുമലില്‍ തോക്കുവെച്ച് സര്‍ക്കാര്‍ വെടിവച്ചു. സര്‍ക്കാര്‍ വെടിവച്ചാല്‍ തിരിച്ച് വെടിവയ്ക്കാന്‍ കോടതിയ്ക്കറിയാം.  കോടതിയുടെ മേല്‍ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമുള്ള രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചു.  വിധിയില്‍ ദുരൂഹതയുണ്ടെന്ന വി.എം സുധീരന്‍റെ പരാമര്‍ശത്തിനും കോടതി വിമര്‍ശനം നടത്തിയിരുന്നു.  ‘ദുരൂഹത’ എന്ന വാക്ക് സൂക്ഷിച്ചുവേണം ഉപയോഗിക്കാനെന്ന്‍ കോടതി മുന്നറിയിപ്പ് നല്‍കി.  മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് നിര്‍ദ്ദേശമുണ്ടായത്.  ഹര്‍ജി വീണ്ടും ഇന്ന്‍ ഹൈക്കോടതി പരിഗണിക്കുന്നതാണ്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>