STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 7th, 2017

ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത് കുറ്റകരം: യു.എ.ഇ.

Share This
Tags

മീഡിയവഴി ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ യുഎഇയില്‍ കുറ്റകരമായിരിക്കും.  സൈബര്‍ കുറ്റത്തിന്‍റെ പരിധിയില്‍ വരുമെന്ന് യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് അല്‍ അറേബ്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ ഇനി മുതല്‍ 3 മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ ദിര്‍ഹം പിഴയും ഈടാക്കുന്നതാണ്.  തദ്ദേശീയര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ നടത്തിയ ഉപരോധത്തെ പിന്തുണച്ചുകൊണ്ട് അമേരിക്കന്‍  പ്രസിഡന്‍റ് രംഗത്തെത്തി.  അമേരിക്കയുടെ ഇടപെടലുകളാണ് ഉപരോധത്തിന് വഴിയൊരുക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.

     തീവ്രവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് സൗദിഅറേബ്യ, യു എ ഇ, ബഹറിന്‍,  ലിബിയ, ഈജിപ്ത്, മാലി ദ്വീപ്‌ തുടങ്ങിയ രാജ്യങ്ങള്‍, ഖത്തറുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>