കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല.
കൊച്ചി: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അതില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നുവെന്നു പറഞ്ഞകോടതി ഇടക്കാല ഉത്തരവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട്ടുള്ള ഇറച്ചി വ്യാപാരികളും ഹൈബി ഈഡന് എംഎല്‍എയും ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചത് അടുത്ത മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.
വില്‍പ്പനയും കശാപ്പും സംസ്ഥാനപരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഉത്തരവെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. സംസ്ഥാന സര്‍ക്കാരും ഹര്ജിയ്ക്കനുകൂലമായിരുന്നു.













