ചാംപ്യൻസ് ട്രോഫി കിരീടം പാകിസ്താന് . ഇന്ത്യയ്ക്ക് വന്‍ പരാജയം
ലണ്ടൻ ∙ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി. ഇതോടെ, ടൂർണമെന്റിൽ മുഖാമുഖമെത്തിയ ആദ്യ മൽസരത്തിൽ ഇന്ത്യയോടേറ്റ 124 റൺസ് തോൽവിക്കും എതിരെ പാക്കിസ്ഥാൻ തകര്‍ത്തു.
ഒരു ഘട്ടത്തിൽ 100 റൺസ് പോലും തികയ്ക്കില്ലന്ന് കരുതിയ ഇന്ത്യയെ, തകർപ്പൻ അർധസെഞ്ചുറിയുമായി കളം നിറഞ്ഞ ഹാർദ്ദിക് പാണ്ഡ്യയാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാനെ വിജയ സോപാനത്തിലേറ്റി .