മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ വലിയ പ്രക്ഷോഭം ഉണ്ടാകും- എസ് രാജേന്ദ്രന് എം എല്‍ എ
മൂന്നാർ ∙ മൂന്നാറിലെ ഭൂപ്രശ്നത്തിൽ കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും നിലപാട് അംഗീകരിക്കാനാകില്ല. സിപിഐയും റവന്യൂ വകുപ്പും മൂന്നാറിൽ ജനവിരുദ്ധ നിലപാടുകൾ തുടർന്നാൽ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് എസ് . രാജേന്ദ്രന് . സിപിഐ പ്രതിനിധാനം ചെയ്യുന്ന പീരുമേട്ടിലും സിപിഎം പ്രതിനിധാനം ചെയ്യുന്ന ദേവികുളം മണ്ഡലത്തിലും റവന്യൂ വകുപ്പിന് ഇരട്ട നീതിയാണ്. ഇവിടത്തെ ഭൂപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടുമുള്ള സിപിഐയുടെ പ്രാദേശിക ഘടകത്തെ തള്ളി റവന്യൂ മന്ത്രിയും പാർട്ടി സെക്രട്ടറിയും സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ 2007 ല്‍ മൂന്നാര്‍ ദൗത്യത്തില്‍ ഉണ്ടായതുപോലെ വന്‍ പ്രതിഷേധം ഉയരും . അങ്ങനെയുണ്ടായാൽ അതിന് ഉത്തരവാദി റവന്യൂ മന്ത്രി ആയിരിക്കുമെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടി .













