STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 28th, 2017

തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് പിഞ്ചു ബാലികയെ തോട്ടമുടമ ക്രൂരമായി കൊന്നു

Share This
Tags

പാട്ന :  പാട്ന യില് നിന്ന് 300 കിലോമീറ്റര് അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലെ അമേരുണ് കദം എന്ന എട്ടു വയസുകാരിയെ ആണ്  ചെറിയ പെരുന്നാള്‍ തലേന്ന് തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു എന്ന കുറ്റത്തിന്    തോട്ടമുടമയും സഹായിയും ചേര്‍ന്ന് ക്രൂരമായി  മര്‍ദിച്ചു കൊന്നത്.

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങള് വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അടുത്ത് കണ്ട തോട്ടത്തില് നിന്ന് മാങ്ങ പറിക്കാനായി കുട്ടി  കയറിയത്. മകള്‍ പെട്ടെന്ന് തിരിച്ച് വരുമെന്ന് കരുതി ഇബ്രാഹിം സാഫി മകളെ കാത്തിരിക്കാതെ വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. എന്നാല്‍  ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്നതായി നാട്ടുകാര്‍   അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.    മകളെ തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും ക്രൂരമായി മര്ദി ച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പോലീസിനോട് പറഞ്ഞത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>