STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 30th, 2017

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴ

Share This
Tags
 
മുംബൈ :  ആവശ്യമില്ലാതെ ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും  2000 രൂപ പിഴ  ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ നിയമം വരുന്നു. നിയമ സഭയുടെ അംഗീകാരത്തിന് ശേഷം പുതിയ നിയമത്തെ   രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര അഡ്വ. ജനറല്‍ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു.  ഗണേശോത്സവ്, നവരാത്രി ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ശബ്ദമലിനീകരണം വളരെ ഉയര്‍ന്ന തോതിലാണെന്ന പൊതുതാത്പര്യ ഹര്‍ജി കോടതി  പരിഗണിച്ചു കൊണ്ടാണ് പുതിയ നിയമം കൊണ്ട് വരുന്നത് .       ഈ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>