STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jul 27th, 2017

ദിലീപുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ല – ഗായിക റിമി ടോമി

Share This
Tags

 

കൊച്ചി∙  തനിക്ക് ദിലീപുമായി ബിസിനസ് പാർട്നർഷിപ്പുകളോ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകാളോ ഇല്ലെന്നു ഗായിക റിമി ടോമി പോലീസിനോട് പറഞ്ഞു.   സാമ്പ ത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വരികയോ മറ്റോ ചെയ്തിട്ടില്ല. 2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്.     ചോദ്യം ചെയ്യൽ വാർത്ത പുറത്തുവന്നയുടനെ അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ വിളിച്ചിരുന്നു. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരാഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളിൽനിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോൺ ചെയ്തിരുന്നു. ഇരയായ പെൺകുട്ടിക്കു മെസേജ് അയച്ചു. താനും ആ പെൺകുട്ടിയും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. അത്തരം വാർത്തകൾ തെറ്റാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>