സിപിഎം– ബിജെപി സംഘർഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസുകള്‍ അക്രമികള്‍ തകര്‍ത്തപ്പോള്‍ നോക്കുകുത്തിയായി നിന്ന പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് സിപിഎം– ബിജെപി സംഘർഷം രൂക്ഷമ . വെള്ളിയാഴ്ച പുലർച്ചെ ബിജെപി സംസ്ഥാന ഓഫിസ് അക്രമികൾ തകർക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണ് ചെയ്തതെന്നു ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്പെന്ഡ് ചെയ്തു. മ്യൂസിയം എസ്ഐ അടക്കം അഞ്ചുപേർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചതെന്നു ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. അക്രമത്തിന്റേതായി ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലും പൊലീസുകാർ നിഷ്ക്രിയരായി നിൽക്കുന്നതു കാണാം. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ആക്രമികള്‍ എത്തിയത് . ബി ജെപി ഓഫീസിനു മുന്നിൽ അക്രമികൾ വന്ന ബൈക്കിന്‍റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ചു. ഈ സമയം മറ്റു പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.













