ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
തിരുവനന്തപുരം ∙ ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍ എസ് എസ് കാര്യവാഹക് രാജേഷി (34)നെ ബൈക്കിലും ഓട്ടോയിലും എത്തിയ പതിനഞ്ചോളം വരുന്ന സംഘം വെട്ടി കൊലപ്പെടുത്തി . ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം . രാജേഷ് വിനായക നഗറിലെ ഒരു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് അക്രമത്തിന് ഇരയായത് . സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ് അറസ്റ്റിലായി . അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി മണികണ്ഠനും പിടിയിലായെന്നാണ് സൂചന. ആറു പേരാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും ആണ് രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് . പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിര്ന്നു.
സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പാടാക്കി . സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി ജെ പി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.













